FLASH NEWS

'മോദി സന്ദർശന ഇഫക്ട് ' : ഇന്ത്യയിൽ ആദ്യ ദേശീയ സുരക്ഷ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കാൻ അമേരിക്ക

WEB TEAM
September 23,2024 09:35 AM IST

വാഷിങ്ടൺ : നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഫലം കണ്ടുതുടങ്ങി. യുഎസിന്റെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യ ദേശീയ സുരക്ഷ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കാൻ ധാരണയായി.

യുഎസ് സൈന്യത്തിനും സഖ്യകക്ഷികൾക്കും ഇന്ത്യൻ സൈന്യത്തിനും ആവശ്യമായ ചിപ്പുകൾ നിർമിച്ച് കൈമാറുന്ന ഫാബ്രിക്കേഷൻ പ്ലാന്റ് 2025 ഓടെ സ്ഥാപിക്കാനാണ് നിർണായക തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദി,യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.‘ശക്തി’ എന്ന് പേരിടുന്ന പ്ലാന്റിൽ ; ഇൻഫ്രാറെഡ്,ഗാലിയം നൈട്രൈഡ്, സിലിക്കോൺ കാർബൈഡ് സെമി കണ്ടക്ടറുകളടെ ഉത്പാദനമാണ് പ്രധാനമായും നടക്കുക.ഭാരത് സെമി,ഇന്ത്യൻ യുവ സംരംഭകരായ വിനായക് ഡാൽമിയ, വൃന്ദ കപൂർ എന്നിവരുടെ സ്റ്റാർട്ടപ്പായ തേർഡ് ഐടെക്,യുഎസ് സ്പേസ് ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാന്റ് നിർമാണം.

ഇതിനു പുറമേ,സുതാര്യ സമ്പദ് ‌വ്യവസ്ഥ,ന്യായ സമ്പദ് വ്യവസ്ഥ,ആഗോള ഉന്നമനം എന്നിവ ലക്ഷ്യമിട്ടുള്ള ഇന്തോ–പസിഫിക് ഇക്കണോമിക് ഫ്രെയിംവർക്കിന്റെ (ഐപിഇഎഫ്) ഭാഗമായി മൂന്ന് കരാറുകളിലും ഇന്ത്യയും യുഎസും ഒപ്പുവച്ചു കഴിഞ്ഞു.

സന്ദർശനത്തിൻ്റെ ഭാഗമായി, ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയ 297 പ്രാചീന ശില്പങ്ങളുൾപ്പെടെയുള്ള നിർമിതികളും യുഎസ് ഇന്ത്യയ്ക്ക് കൈമാറി.ഇന്ത്യ - യു.എസ് ബന്ധത്തിലെ നിർണായക അദ്ധ്യായമായാണ് മോദിയുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.